¡Sorpréndeme!

സമനിലക്കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്, കൊച്ചിയില്‍ ഗോള്‍ക്ഷാമം | Oneindia Malayalam

2017-11-25 37 Dailymotion

ISL 2017: Kerala Blasters Draw 0-0 With Jamshedpur FC

നിറഞ്ഞുകവിഞ്ഞ കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഐഎസ്എല്ലില്‍ തുടക്കക്കാരായ ജംഷഡ്പൂരാണഅ ബ്ലാസ്റ്റേഴ്സിനെ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ തളച്ചത്. മത്സരത്തില്‍ ഗോള്‍ അകന്നുനിന്നെങ്കിലും മികച്ച മുന്നേറ്റങ്ങളില്‍ ബ്ലാസ്റ്റേഴ്സ് മികവുകാട്ടി. കൂടുതല്‍ സമയവും പന്ത് ബ്ലാസ്റ്റ്ഴേസിൻറെ കൈവശമായിരുന്നെങ്കിലും ഗോളിനായുള്ള നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ഒമ്പതാം മിനിട്ടിലാണ് കേരളത്തിന് ഗോളെന്നുറപ്പിച്ച ആദ്യ അവസരം ലഭിച്ചത്.
ഉദ്‌ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്തയുമായും ബ്ലാസ്റ്റേഴ്‌സ്‌ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. എന്നാല്‍ ആദ്യകളിയെ അപേക്ഷിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചെന്നതില്‍ മഞ്ഞപ്പടയ്‌ക്ക്‌ ആശ്വസിക്കാം. മുംബൈ സിറ്റിക്കെതിരേ കൊച്ചിയില്‍ തന്നെ ഡിസംബര്‍ മൂന്നിനാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.
കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ്‌ കോച്ച്‌ മ്യൂളെന്‍സ്‌റ്റീന്‍ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്‌.